ക്യൂന്‍സ് മിഷനില്‍ വീണ്ടും ദമ്പതി സംഗമം

posted Mar 28, 2011, 10:08 PM by Knanaya Voice
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ക്നാനായ മിഷനില്‍ ഏപ്രില്‍ 3-ാം തീയതി വീണ്ടും ദമ്പതി സംഗമം നടത്തുന്നു. ഇത്തവണ ദാമ്പത്തിക ജീവിതത്തില്‍ 25 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ പിന്നിട്ട മിഷനിലെ ദമ്പതികളെയാണ് ആദരിക്കുന്നത്. കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ക്യൂന്‍സ് മിഷനിലെ അമേരിക്കയില്‍ ജനിച്ച തലമുറയില്‍ "സുസ്ഥിരമായ കുടുംബം'' എന്ന ആശയം അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം ദമ്പതി സംഗമങ്ങളിലൂടെ മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഏകദേശം 20 ദമ്പതികളാണ് ഈ വിഭാഗത്തില്‍പ്പെടുന്ന മിഷന്‍ അംഗങ്ങള്‍. ദമ്പതി സംഗമം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. സേവ്യര്‍ പതിയില്‍ മിഷന്‍ ഡയറക്ടര്‍ഫാ. ജോസ് തറയ്ക്കല്‍, സെക്രട്ടറി ജോസ് കോരക്കുടി, കൈക്കാരന്മാരായ ശ്രീ. ടോമി മഠത്തില്‍, ജോമോന്‍ ചിലമ്പത്ത് തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു.

സാബു തടിപ്പുഴ
Comments