ക്യൂന്‍സ് മിഷനിലെ ദമ്പതിസംഗമം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

posted Feb 28, 2011, 9:13 PM by Knanaya Voice
ന്യൂയോര്‍ക്ക്: 40 ഉം അതിനുമേല്‍ വര്‍ഷങ്ങളും പിന്നിട്ട ക്നാനായ ദമ്പതികളുടെ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മര്‍ച്ച് മാസം ആറാം തീയതി വൈകുന്നേരം കുര്‍ബാനയോടുകൂടി പരിപാടി ആരംഭിക്കുന്നു. ദേവാലയ കവാടത്തില്‍നിന്നും ദമ്പതികളെ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച്, പ്രത്യേകം തയ്യാറാക്കിയ ഇരുപ്പിടത്തില്‍ ആനയിച്ചിരുത്തുന്നു. ഈ ദമ്പതികളുടെ നേതൃത്വത്തില്‍ ദിവ്യബലിയിലെ കാഴ്ചവയ്പ് നടത്തുന്നു. വിവിധ വ്യക്തികള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു. തുടര്‍ന്ന് ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഫോട്ടോ സെഷന്‍ നടത്തുകയും, ഫാ. ജോസ് തറയ്ക്കല്‍ ദമ്പതികള്‍ക്ക് സമ്മനം വിതരണം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ച് ക്നാനായ തനിമയുടെ ഹൃദയാവിഷ്ക്കാരമായ"ബറുമിയം'' പാടുകയും ചെയ്യുന്നു. ന്യൂയോര്‍ക്കിലുള്ള എല്ലാ ക്നാനായക്കാരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

സാബു ടി. തടിപ്പുഴ
Comments