ക്യൂന്‍സ് മിഷ്യനില്‍ ദേവാലയ ധനശേഖരണാര്‍ത്ഥം കാര്‍ റാഫില്‍

posted Dec 4, 2010, 3:04 PM by Saju Kannampally
ന്യൂയോര്‍ക്ക് : ക്യൂന്‍സ് മിഷ്യനുവേണ്ടിയുള്ള ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം കാര്‍ റാഫില്‍ നടത്തുന്നു. ഡിസംബര്‍ 5-ാം തീയതി ഞായറാഴ്ച ദിവ്യബലിയില്‍ മിഷ്യന്‍ ഡയറക്ടര്‍ ഫാ. ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്യുന്നു. ഒന്നാം സമ്മാനം ഹോഡാ സിവിക്ക്, രണ്ടാം സമ്മാനം രണ്ട് ലാപ്ടോപ്പ്, മൂന്നാം സമ്മാനം 100 പേര്‍ക്ക് കാഞ്ചീപുരം സാരി. ഫണ്ട് റെയിസിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ഒരു വന്‍വിജയമാക്കുവാന്‍ സഹകരണം പ്രതീക്ഷിക്കുന്നു. മിഷ്യനില്‍ നടത്തിയ മറ്റ് രണ്ട് ഫണ്ട് റെയിസിംഗ് പരിപാടികള്‍ വന്‍വിജയമായിരുന്നു. അഭിവന്ദ്യ മൂലേക്കാട്ട് പിതാവിന്റെ മിഷ്യന്‍ സന്ദര്‍ശനവേളയില്‍ ഒരു ദേവാലയത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും, സഹായമെത്രാന്‍ മാര്‍ പണ്ടാരശ്ശേരിയുടെ മിഷ്യന്‍ സന്ദര്‍ശനവേളയില്‍, കുട്ടികളുടെ ആദ്ധ്യാത്മികവും മാനസികവുമായുള്ള വളര്‍ച്ചയില്‍ ഇടവക ദേവാലയത്തിന്റെ പങ്കിനെപ്പറ്റി, പിതാവ് സന്ദേശം നല്‍കുകയും ചെയ്തു. ദേവാലയ നിര്‍മ്മാണത്തില്‍ എല്ലാ ക്നാനായക്കാരുടെയും സഹകരണങ്ങള്‍ അഭിവന്ദ്യരായ പിതാക്ക•ാര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് എല്ലാ കുര്‍ബാനയിലും ദേവാലയനിര്‍മ്മാണത്തിനും തടസങ്ങള്‍ മാറുന്നതിനും വികാരിയച്ചന്റെ നേതൃത്വത്തല്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുന്നു.

സാബു തടിപ്പുഴ

 

Comments