ക്യൂന്‍സ് മിഷ്യനില്‍ വെബ്സൈറ്റിന് തുടക്കമായി

posted Dec 30, 2010, 11:12 PM by Knanaya Voice
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ക്നാനായ മിഷന്റെ പ്രവര്‍ത്തനങ്ങളെ വിവരിച്ചുകൊണ്ട് www.bqliknanayamission.org
എന്ന വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ക്രിസ്തുമസ് ദിനത്തില്‍ മിഷ്യന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മിഷ്യനിലെ യുവജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ മാനിച്ചാണ് ഫാ. തറയ്ക്കല്‍ ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിട്ടത്. മിഷ്യന്റെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത് ക്യൂന്‍സ് മിഷ്യനിലെ ജാസ്മിന്‍ ചിലമ്പത്ത് ആണ്. ചിലമ്പത്ത് ശ്രീ. ജോമോന്‍ ആന്‍സി ദമ്പതികളുടെ മകളാണ് ജാസ്മിന്‍. ക്യൂന്‍സ് മിഷ്യനിലെ വേദപാഠം അദ്ധ്യാപികയായ ഈ മിടുക്കി ന്യൂയോര്‍ക്കില്‍ ഫിസിഷ്യന്‍ അസ്സിസ്റ്റന്റ് വിദ്യാര്‍ത്ഥികൂടിയാണ്.
സാബു ടി. തടിപ്പുഴ

 

Comments