ക്യൂന്‍സ് മിഷ്യനിലെ കാര്‍ റാഫിള്‍ കിക്കോഫ് വന്‍ വിജയം

posted Dec 11, 2010, 4:09 AM by knanaya news
ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ക്നാനായ കത്തോലിക്കാ ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തി കിക്കോഫ് വന്‍ വിജയമായിരുന്നു. ഡിസംബര്‍ 5-ം തീയതി ഞായറാഴ്ച ദിവ്യബലിക്കുശേഷം ശ്രീ. മാജു പ്രാലേലിന് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ഫാ. ജോസ് തറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ ദിവസംതന്നെ 2500 ടിക്കറ്റ് വിറ്റഴിഞ്ഞു. പരിപാടികള്‍ക്ക് ശ്രീ. ജോസ് കോരക്കുടി, ഷിനോ മറ്റം, എബ്രാഹം പുല്ലാനപ്പള്ളി തുടങ്ങിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി

സാബു തടിപ്പുഴ

 

Comments