ക്യൂന്‍സ് മിഷ്യനിലെ ക്രിസ്തുമസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

posted Dec 20, 2010, 11:11 PM by Knanaya Voice   [ updated Dec 21, 2010, 8:39 AM by Saju Kannampally ]
ന്യൂയോര്‍ക്ക്: ക്യൂന്‍സ് മിഷനിലെ ക്രിസ്തുമസ് കര്‍മ്മങ്ങള്‍ ഡിസംബര്‍ 24-ാം തീയതി വെള്ളിയാഴ്ച രാത്രി 7.00 മണിക്ക് ആരംഭിക്കും. തിരുപ്പിറവി ആധാരമാക്കി മിഷനിലെ മതബോധന വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കലാപരിപാടികള്‍ ദിവ്യബലിക്കുശേഷം ഉണ്ടായിരിക്കും. മിഷ്യനില്‍ ആദ്യമായി ഉണ്ണിയേശുവിനെ "തീ കായ്ക്കല്‍'' കര്‍മ്മം നടത്തുന്നു എന്നത് ഈ വര്‍ഷത്തെ ഒരുപ്രത്യേകതയാണ്. ക്യൂന്‍സ് മിഷനില്‍ കുര്‍ബാന നടത്തുന്നത് പല പരിമിതികളും ഉള്ള ക്രിഡ്മോര്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ കാമ്പസിലാണ്. അതുകൊണ്ടുതന്നെ പല തിരുക്കര്‍മ്മങ്ങളും നടത്തുവാന്‍ സാങ്കേതികമായ തടസങ്ങളും ഉണ്ട്. ഈ പരിമിതിയില്‍ നിന്നുകൊണ്ടാണ് ഈ വര്‍ഷം "തീ കായ്ക്കല്‍'' കര്‍മ്മം നടത്തുവാന്‍ അവസരം ലഭിച്ചത്. മിഷ്യനിലെ പുതുവത്സര കര്‍മ്മങ്ങള്‍ ഡിസംബര്‍ 31 രാത്രി 7 മണിക്ക് (വെള്ളി) ആരംഭിക്കുന്നു. ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടികള്‍ക്ക് ഫാ. ജോസ് തറയ്ക്കല്‍, ജോസ് കോരക്കുടി, കൈക്കാരന്മാരായ ജോമോന്‍ ചിലമ്പത്ത്, റ്റോമി വടത്തില്‍, സിറിള്‍ ഇലയ്ക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
സാമ്പു തടിപ്പുഴ
Comments