ലക്കിഡിക്ളബ്ബ് ഉദ്ഘാടനം ജനുവരി 16-ന് ഷിക്കാഗോയില്‍

posted Jan 11, 2011, 12:59 AM by Knanaya Voice
ഷിക്കാഗോ: അമേരിക്കന്‍ മലയാളികള്‍ക്ക് പുതുമ സൃഷ്ടിച്ചുകൊണ്ട് രൂപീകൃതമായിരിക്കുന്ന "ലക്കിഡി ക്ളബ്ബ്'' (ലോട്ടറി ക്ളബ്ബ്) ജനുവരി 16-ാം തീയതി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഏവര്‍ക്കും തങ്ങളുടെ ഭാഗ്യം കൂട്ടായി പരീക്ഷിക്കുവാനും അതിലൂടെ ക്യാഷ് സമ്മാനങ്ങള്‍ നേടുവാനുമുള്ള ഒരു അവസരമാണ് ലക്കിഡ് ക്ളബ്ബ് ലക്ഷ്യമിടുന്നത്. ജനുവരി 16-ം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മോര്‍ട്ടന്‍ ഗ്രോവില്‍ ഗോള്‍ഫ് / വാഷിംഗ്ടണിലുള്ള മോബില്‍ സെന്ററില്‍, മലയാളി വ്യവസായികളില്‍ പ്രമുഖനായ ജോയി നെടിയകാലാ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ക്ളബ്ബ് അംഗങ്ങള്‍ക്കായി ലിറ്റില്‍ ലോട്ടോ, ലോട്ടോ, മെഗാ മില്യന്‍, പവര്‍ ബോള്‍ തുടങ്ങിയ ലോട്ടറി ടിക്കറ്റുകളുടെ ആദ്യ ടിക്കറ്റുകള്‍ സിറിയക് കൂവക്കാട്ടില്‍, പീറ്റര്‍ കുളങ്ങര, ബെന്നി വാച്ചാച്ചിറ, കുര്യന്‍ ആന്റണി എന്നിവര്‍ ഏറ്റുവാങ്ങും. മോര്‍ട്ടന്‍ ഗ്രോവ് മോബിലില്‍ നടക്കുന്ന ഉദ്ഘാടന കര്‍മ്മങ്ങള്‍ക്ക്, തോമസ്കുട്ടി നെല്ലാമറ്റം, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, ജോപ്പായി പൂത്തേത്ത് തുടങ്ങിയവര്‍ ആതിഥേയത്വവും നേതൃത്വവും നല്‍കും. ഉദ്ഘാടനത്തിന് മുമ്പ് തന്നെ നൂറില്‍പരം അംഗങ്ങള്‍ ഈ ക്ളബ്ബില്‍ അംഗങ്ങളായി ചേര്‍ന്നത് ക്ളബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത പകരുമെന്ന് ക്ളബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു. ഈ കൂട്ടായ സംരംഭത്തില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഏതു സമയത്തും ചേരാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. ഇനിയും അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ 847-791-1824 എന്ന ഫോണ്‍ നമ്പറിലോ, info@luckydclub.com  എന്ന മെയിലിലോ, www.luckydclub.com  എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്. മൂന്നുമാസത്തെ അംഗത്വമായ 199 ഡോളര്‍ Luckydclub, P.O Box 1503, Morton Grove, IL-6005 എന്ന അഡ്രസ്സില്‍ അയച്ചുകൊടുത്തും അംഗത്വം കരസ്ഥമാക്കാവുന്നതാണ്. ജനുവരി 16-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഏവരേയും ക്ഷണിക്കുകയും, ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.
Comments