ലണ്ടന്‍: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ക്‌നാനായ യാക്കോബായ ഇടവകയില്‍ കാവല്‍ വിശുദ്ധന്മാരായ പത്രോസ്- പൗലോസ് ശ്ലീഹാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു. ജൂണ്‍ 21 നാണ് തിരുനാള്‍.
രാവിലെ 11 ന് പള്ളിയില്‍ എത്തിച്ചേരുന്ന കല്ലിശ്ശേരി മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കത്തിച്ച മെഴുകു തിരികളുമായി വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ് കാരവും 12 ന് വിശുദ്ധ കുര്‍ബാനയും നടക്കും. പെരുന്നാള്‍ സന്ദേശം, റാസ, ആശിര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ ചടങ്ങുകള്‍ അവസാനിക്കും. തിരുനാളിന് വികാരി ഫാ.ജോമോന്‍ കൊച്ചുപറമ്പില്‍, മോന്‍സി എബ്രഹാം, അനീഷ് എബ്രഹാം, ജേക്കബ് കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സാബു ജോസ് തടത്തില്‍ |