ലണ്ടന്‍ : യുകെ ക്നാനായ അസോസിയേഷന്റെ ലണ്ടനിലെ യൂണിറ്റുകളുടെ കൂട്ടായ്മയായ ലണ്ടന്‍ ക്നാനായ കാത്തലിക് അസോസിയേഷന് ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി. പതിനാറിന് ബേസില്ഡണിലുള്ള ജയിംസ് ഹാന്ബൈ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മരണമടഞ്ഞ മലയാളികളോടുള്ള ആദരസൂചകമായി നടത്തിയ മൌനപ്രാര്ത്ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. എല്കെസിഎ പ്രസിഡന്റ് റജി മൂലക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ബേസില്ഡന് യൂണിറ്റ് വൈസ് പ്രസിഡന്റ് ഷൈല ഫിലിപ്പിന്റെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനം യുകെകെസിഎ പ്രസിഡന്റ് സിറില്‍ പടപുരക്കന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫ്രാന്‍സിസ് സൈമണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ട്രഷറര്‍ എബ്രഹാം കഴിഞ്ഞ വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. നാട്ടില്‍ നിന്നും വിസിറ്റിങിനെത്തിയിട്ടുള്ള മാതാപിതാക്കളെ പ്രത്യേകം ആദരിച്ചു. തുടര്‍ന്ന് ഓരോ യൂണിറ്റുകളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ബേസില്‍ഡണ്‍ യൂണിറ്റിന്റെ ക്രിസ്തുമസ് നേറ്റിവിറ്റി, ഈസ്റ് ലണ്ടന്‍ യൂണിറ്റിന്റെ കുട്ടികളുടെ ഡാന്‍സ്, നോര്‍ത്ത് വെസ്റ് യൂണിറ്റിന്റെ ഗ്രൂപ്പ് ഡാന്‍സ്, അലന് ആന്റ് ടീമിന്റെ ഓട്ടം തുള്ളല്‍ , നിദിയ ബാബുവിന്റെ ഡാന്‍സ് തുടങ്ങിയവ അരങ്ങേറി. അടുത്ത രണ്ടു വര്‍ഷത്തേ ഭാരവാഹികളായി ഷാജി ജോര്‍ജ് (പ്രസിഡന്റ്) ഷിനോ കുര്യാക്കോസ് (വൈസ് പ്രസിഡന്റ്) എബ്രഹാം തൊണ്ട്പറമ്പില് (സെക്രട്ടറി) ജോബി ജോസഫ് (ജോയിന്റ് സെക്രട്ടറി) ഫിമില്മോന് തോമസ് (ട്രഷരാര്‍ ) ബിനോയ് മാത്യു എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ ഈസ്റ് ലണ്ടന്‍ യൂണിറ്റിനെ പിന്തള്ളി ബെസില്ഡന് യൂണിറ്റ് കരോള്‍ ഗാനമത്സരത്തിനുള്ള ട്രോഫി കരസ്ഥമാക്കി. റണ്ണറപ്പിനുള്ള സമ്മാനം ഈസ്റ് ലണ്ടന്‍ യൂണിറ്റിന് വേണ്ടി മെമ്പേഴ്സ് ഏറ്റ് വാങ്ങി. നോര്‍ത്ത് വെസ്റ് യൂണിറ്റ് സെക്കന്റ് റണ്ണര്‍അപ്പായി. പ്രസിഡന്റ് റജി മൂലക്കാട്ട്, സെക്ര്ടറി ഫ്രാന്‍സിസ് സൈമണ്‍ മച്ചാനിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സാജന് പടിക്കമാലില്‍ |