ലോസ്‌ ആഞ്ചലസില്‍ പത്താംപീയൂസിന്റെ തിരുനാള്‍ ആഘോഷിച്ചു

posted Aug 27, 2010, 4:21 AM by Knanaya Voice

l1ലോസ്‌ ആഞ്ചലസ്‌: സെന്റ്‌ പയസ്‌ ടെന്‍ത്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ ഇടവകമധ്യസ്ഥനായ വിശുദ്ധ പത്താം പീയുസിന്റെ തിരുനാള്‍ പുതിയതായി വാങ്ങിയ ദേവാലയത്തില്‍ ഓഗസ്റ്റ്‌ 22-ന്‌ ആഘോഷിച്ചു. Monte bello – യിലെ ദേവാലയ അങ്കണത്തില്‍ രാവിലെ 10.30ന്‌ ഇടവക വികാരി ഫാ. തോമസ്‌ മുളവനാല്‍ തിരുനാള്‍ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക്‌ ആരംഭം കുറിച്ചു. തുടര്‍ന്ന്‌ നടന്ന ആഘോഷമായ ദിവ്യബലി സാന്‍ഹോസെ മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തില്‍ പറമ്പില്‍ ഭക്തസാന്ദ്രമാക്കി. തിരുനാള്‍ ആഘോഷകമ്മിറ്റിയും, പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളും, ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കി. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക്‌ സമാപനമായി.

Comments