ലോസ് ആഞ്ചലസില്‍ പുതിയ ക്നാനായ ദേവാലയം കൂദാശ ചെയ്തു.

posted Jul 31, 2010, 10:11 PM by knanaya news   [ updated Jul 31, 2010, 10:26 PM ]

 

ലോസ് ആഞ്ചലസ് : സതേണ്‍ കാലിഫോര്‍ണിയായിലെ ക്നാനായ സമൂഹത്തിന്റെ സ്വന്തമായ ഒരു ദേവാലയം എന്ന ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. ഈസ്റ് ലോസ് ആഞ്ചലസിലുള്ള മോണെബെല്ലായിലാണ് ഈ പുതിയ ദേവാലായം സ്ഥാപിതമായത് . 

                   ജൂലൈ 31 ശനിയാഴ്ച 2.30 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ദേവാലയത്തിന്റെ കൂദാശയും ഇടവക പ്രഖ്യാപനവും നടത്തി . തുടര്‍ന്ന് നടന്ന സമൂഹബലിയില്‍ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിചു . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വചനസന്ദേശം നല്‍കി . മോണ്‍ എബ്രഹാം മുത്തോലത്ത് , വികാരി ഫാദര്‍ തോമസ് മുളവനാല്‍ , കെ സി സി എന്‍ എ  പ്രസിഡന്റ്‌ ജോര്‍ജ് നെല്ലാമറ്റം, ബേബി ഉരാളില്‍ , ഡോ. ഫിലിപ്പ് , ജോണ്‍ മുട്ടത്തില്‍ , തോമസ്‌ പറയന്‍കാല, തുടങ്ങിയവര്‍ പ്രസംഗിച്ചു . സിറ്റി മെയെര്‍ വില്ലിം പ്രശംസ ഫലകം വിതരണം ചെയ്തു .  

          സതേണ്‍ കാലിഫോര്‍ണിയായിലെ ക്നാനായ സമൂഹത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും എത്തിച്ചേരാന്‍ ഉതകുന്ന മോണെബെല്ലായില്‍ ഈ ദേവാലയം സ്ഥിപിതമാകുന്നതിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങള്‍. 2008 ല്‍ ജേക്കബ് മുത്തോലത്തും, സ്റീഫന്‍ വള്ളിപടവില്‍ മുതലായവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വിവിധ കമ്മറ്റികള്‍ ദേവലായത്തിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമിടുകയുണ്ടായി. ബില്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ ജോണി മുട്ടം, ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ ജോസ് വള്ളിപടവില്‍, തോമസ് പറയംകാലായില്‍, സിബി വാഴപ്പള്ളി, കൈക്കാര•ാരായ കുര്യാക്കോസ് ചാഴിക്കാട്ട്,  ജോസ് അട്ടയില്‍,  ജോസ് വട്ടാടികുന്നേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണത്തോടെ നടന്ന അക്ഷീണമായ പരിശ്രമമാണ് ഈ സ്വപ്നസാക്ഷാത്ക്കാരത്തിന് കാരണമാക്കിയത്. 200 ല്‍പ്പരം  ആളുകള്‍ക്ക് പങ്കെടുക്കാവുന്ന ദേവാലയവും സണ്‍ഡേ സ്കൂള്‍ നടത്തുന്നതിനുള്ള ഹാളും അടങ്ങുന്നതാണ് സെന്റ് പയസ്സ് ടെന്‍തിന്റെ നാമധേയത്തിലുള്ള ഈ ഇടവക ദേവാലയം.
            
 
റോയിസ് ചിറയ്ക്കല്‍
            &
സ്റീഫന്‍ വാഴപ്പള്ളി  
 (ക്നാനായ വോയിസ്‌)

Comments