ലീഡ്‌സ്‌ ക്‌നാനായക്ക്‌ പുതിയ നാമം: യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക്കിന്‌ നവനേതൃത്വം

posted Oct 22, 2009, 5:26 PM by Anil Mattathikunnel   [ updated Oct 27, 2009, 12:53 AM ]
 പോന്റിപ്രാക്‌ട്‌: ലീഡ്‌സ്‌ ക്‌നാനായ കാത്തലിക്‌ ഇനിമുതല്‍ യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക്‌ എന്ന പേരിലായിരിക്കും അറിയപ്പെടുക.

പോന്റിഫ്രാക്‌ടിലെ സെന്റ്‌ ജോസഫ്‌സ്‌ പാരിഷ്‌ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ അലക്‌സ്‌ പള്ളിയമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഖറിയ പുത്തന്‍കളം റിപ്പോര്‍ട്ടും എബ്രഹാം വെളിയത്ത്‌ കണക്കും അവതരിപ്പിച്ചു.
ുടര്‍ന്ന്‌ വിവിധ കലാപരിപാടികളും അരങ്ങേറി.

ഉച്ചകഴിഞ്ഞ്‌ രഹസ്യബാലറ്റ്‌ മുഖേനയാണ്‌ ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഒരു സ്‌ഥാനത്തേയ്ക്ക്‌ മത്‌സരിക്കാന്‍ ഒരാളേ ഉള്ളൂവെങ്കിലും ജനറല്‍ ബോഡിയുടെ 50 ശതമാനം വോ്‌ട്‌ നേടണമായിരുന്നു. ഇപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ താഴെ പറയുന്നവരെ യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികളായി തെരഞ്ഞെടുത്തു. ബ്രാക്കറ്റില്‍ വിജയശതമാനം നല്‍കിയിരിക്കുന്നു.

പ്രസിഡന്റ്‌: അലക്‌സ്‌ പള്ളിയമ്പില്‍(90%), വൈസ്‌ പ്രസിഡന്റ്‌: ജോബി പുളിക്കില്‍(92), ജനറല്‍ സെക്രട്ടറി സഖറിയ പുത്തന്‍കളം(97), ജോയിന്റ്‌ സെക്രട്ടറി ഡാര്‍ലി പുളിമ്പാറയില്‍(94), ട്രഷറര്‍ എബ്രഹാം വെളിയത്ത്‌(94), ജോയിന്റ്‌ ട്രഷറര്‍: ജയന്‍ കൊച്ചുവീട്ടില്‍(92), നാഷണല്‍ കൌണ്‍സില്‍ അംഗം ജോസ്‌ പരപ്പനാട്ട്‌(94), സീനിയര്‍ അഡ്വൈസര്‍: ഷിബു ഓട്ടപ്പള്ളി, മോളി ജോസഫ്‌.

തുടര്‍ന്ന്‌ മുഖ്യ ഇലക്‌ഷന്‍ കമ്മിഷണര്‍ ഫിലിപ്പ്‌ കിഴക്കേലിന്റെ മുമ്പാകെ പ്രിസൈഡിംഗ്‌ ഓഫീസര്‍ ഷിബു സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ഹരോഗേറ്റ്‌ പ്രതിനിധിയായി ബിനീഷ്‌ പെരുമാടത്തേയും യു.കെ.കെ.സി.വൈ.എല്‍. ഡയറക്‌ടര്‍മാരായി മാത്യു തോമസ്‌, ടീന ഷിബു എന്നിവരേയും തെരഞ്ഞെടുത്തു. തുടര്‍ന്ന്‌ കെ.സി.വൈ.എല്‍. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. സ്‌റ്റീഫന്‍ ടോമി(പ്രസിഡന്റ്‌), ആല്‍ഫ മാത്യു(വൈസ്‌ പ്രസിഡന്റ്‌), ഡിമ്പിള്‍ മാത്യു(സെക്രട്ടറി), ജിതിന്‍ ജോര്‍ജ്‌(ജോയിന്റ്‌ സെക്രട്ടറി), തരുണ്‍ എബ്രഹാം(ട്രഷറര്‍), ജീന മാത്യു(ജോയിന്റ്‌ ട്രഷറര്‍). അന്നമ്മ ജോര്‍ജ്‌, നിബി സ്‌റ്റെനി എന്നിവര്‍ പ്രിസൈഡിംഗ്‌ ഓഫീസര്‍മാരായിരുന്നു. 
 
സഖറിയ പുത്തന്‍കളം
Comments