ലീഡ്‌സ്: ലീഡ്‌സ് ക്‌നാനായ അസോസിയേഷന്റെ അംഗങ്ങള്‍ക്കായി കുടുംബമേളയും 2009–11 വര്‍ഷത്തെ പ്രവര്‍ത്തന ഭാരവാഹികളെ തിരഞ്ഞെടുപ്പും ഒക്‌ടോബര്‍ 17 ന് യോര്‍ക്കില്‍ നടത്തപ്പെടും. രാവിലെ 10 ന് വി. കുര്‍ബ്ബാനയോടെ കുടുംബമേള ആരംഭിക്കും. തുടര്‍ന്ന് നവ അംഗങ്ങളെ പരിചയപ്പെടുത്തല്‍. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചതിനു ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ തരത്തിലുള്ള കലാ–കായിക മത്സരങ്ങള്‍.
ഉച്ചഭക്ഷണത്തിനുശേഷം വരുന്ന രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. ഭാരവാഹിയാകുവാന്‍ താല്‍പര്യമുള്ളവര്‍ സെപ്‌റ്റംബര്‍ 30 ന് മുമ്പായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. സൂക്ഷ്‌മ പരിശോധനയ്ക്കുശേഷം ഒക്‌ടോബര്‍ 2 ന് സ്‌ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 10. എല്ലാ തസ്തികളിലേയ്ക്കും രഹസ്യ ബാലറ്റുവഴിയായിരിക്കും തിരഞ്ഞെടുപ്പു നടത്തുക. ഒരു സ്‌ഥാനത്തേയ്ക്ക് ഒരു വ്യക്തിമാത്രം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാലും ജനറല്‍ ബോഡിയുടെ 50% വോട്ട് ലഭിച്ചാല്‍ മാത്രമേ തിരഞ്ഞെടുക്കപ്പെടുകയുള്ളു. ഇത്തരം ഒരു സാഹചര്യത്തില്‍ ജനറല്‍ ബോഡി നിര്‍ദ്ദേശിക്കുന്ന വ്യക്തിയും 50% വോട്ട് നേടണം.വിവിധ സ്‌ഥാനങ്ങളിലേയ്ക്ക് ഒരേ പ്രദേശത്തുനിന്നും ഒന്നിലധികം സ്‌ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഏറ്റവുമധികം വോട്ട് നേടുന്ന ഒരു വ്യക്തിമാത്രമായിരിക്കും തിരഞ്ഞെടുക്കപ്പെടുക. സെപ്‌റ്റംബര്‍ 17 മുതല്‍ തിരഞ്ഞെടുപ്പ് ചട്ടം പ്രാബല്യത്തില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേ വിലാസം : : Secretary, 1 Prospect place Bradford BD 9 5 EYസഖറിയാ പുത്തെന്‍കളം |