ലീഡ്‌സ്: യു.കെ. കെ.സി.എ.യുടെ കീഴിലുള്ള ലീഡ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 2009 ലെ കുടുംബമേളയും 2009–11 വര്‍ഷത്തെ പ്രവര്‍ത്തന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഒക്ടോബര്‍ 17 ന് നടത്തപ്പെടുന്നു. യോര്‍ക്കില്‍ രാവിലെ 10 മണിയോടെ കുടുംബമേള ആരംഭിക്കും. തുടര്‍ന്ന് നവഅംഗങ്ങളെ പരിചയപ്പെടുത്തല്‍, വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കല്‍, വിവധ തരത്തിലുള്ള കലാകായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഉച്ചഭക്ഷണത്തിനുശേഷം വരുന്ന 2 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. ഭാരവാഹിയായിരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ സെപ്‌റ്റംബര്‍ 30 ന് മുമ്പായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ടതാണ്. സൂക്ഷ്‌മനിരീക്ഷണത്തിനു ശേഷം ഒക്ടോബര്‍ 2 ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുകയും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 ആണ്. സെപ്‌റ്റംബര്‍ 17 മുതല്‍ തിരഞ്ഞെടുപ്പു ചട്ടം പ്രാബല്യത്തില്‍രുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സഖറിയ പുത്തെന്‍കളം |