ലിവര്‍പ്പൂള്‍ ക്‌നാനായ കുടുംബയോഗം സമ്മര്‍ ടൂര്‍ സംഘടിപ്പിക്കുന്നു

posted May 19, 2009, 8:09 PM by Anil Mattathikunnel
 

ലിവര്‍പൂള്‍:ലിവര്‍പൂള്‍ ക്‌നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 6–ാം തീയതി ഡെര്‍ബിഷെയറിലെ ചാറ്റ്‌സ്‌വര്‍ത്ത്‌ ഗാര്‍ഡനിലേക്ക്‌ വിനോദയാത്ര സംഘടിപ്പിക്കുന്നു.ഒരു കുടുംബത്തിന്‌ ക്ഷ10 ആണ്‌ ചാര്‍ജ്‌ .ലിവര്‍പ്പൂളില്‍ ആദ്യമായാണ്‌ ഇത്രയും കുറഞ്ഞ ചിലവില്‍ വിനോദയാത്ര സംഘടിപ്പിക്കുന്നത്‌. ഈ സുവര്‍ണ്ണാവസ്സരം പ്രയൊജനപ്പെടുത്താന്‍ ലിവര്‍പ്പൂളിലെ എല്ലാ ക്‌നാനായക്കാരെയും കുടുംബയോഗം ആഹ്വാനം ചെയ്തു .മേയ്‌ 24 നു മുന്‍പായി  സീറ്റുകള്‍ £10 നല്‍കി ഉറപ്പിക്കാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ukknanaya.co.uk സന്ദര്‍ശിക്കുക.
 
സിന്റോ വെട്ടുകല്ലേല്‍
Comments