ലിവര്‍പൂള്‍: ലിവര്‍പൂള്‍ ക്‌നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 -നു ക്രിസ്റ്റ്‌മസ് ന്യൂ ഇയര്‍ ആഘോഷിക്കുന്നു. ഫസാര്‍ക്കലി മെമ്മൊറിയല്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 8 മണി വരെയാണ് പരിപാടികള്‍.1 മുതല്‍ 4 വരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധവിനോദമല്‍സരങ്ങള്‍,4 മുതല്‍ 4:30 വരെ കോഫി ബ്രേക്ക്, 4 മുതല്‍ 8 വരെ പൊതു സമ്മേളനവും കലാപരിപാടികളും നടക്കും.അന്നേദിവസം പൊതുതിരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.
|