ലിവര്‍പൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 12ന്‌

posted Nov 30, 2009, 9:02 PM by Anil Mattathikunnel   [ updated Dec 1, 2009, 9:15 PM ]

ലിവര്‍പൂള്‍: യു.കെ.കെ.സി.എ ലിവര്‍പൂള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്‌മസ്‌ ആഘോഷ പരിപാടികള്‍ ഡിസംബര്‍ 12 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ പത്തു വരെ ലിവര്‍പൂളിലെ ഓള്‍ സെയിന്റ്‌സ്‌ ചര്‍ച്ച്‌ ഹാളില്‍ നടത്തപ്പെടും. കെ.സി.വൈ.എല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്ന വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്കു പുറമേ, മുതിര്‍ന്നവരുടെ വിവിധ കലാപ്രകടനങ്ങളും ഇത്തവണത്തെ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ മാറ്റു കൂട്ടും. മാര്‍ഗംകളി ആശാന്‍ ജോമോന്‍ കുന്നത്തിന്റെ കീഴില്‍ ആറു മാസമായി പരിശീനലം നേടിയ ഇരുപത്തിയഞ്ചോളം കുട്ടികളുടെ അരങ്ങേറ്റവും അന്ന്‌ നടക്കും. യു.കെ.കെ.സി.എ ലിവര്‍പൂള്‍ യൂണിറ്റിന്റെയും, യു.കെ.കെ.സി.വൈ.എല്‍ ലിവര്‍പൂള്‍ യൂണിറ്റിന്റെയും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാാഹികളുടെ തെരഞ്ഞെടുപ്പും അന്നു നടത്തുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു. കൂടതല്‍ വിവരങ്ങള്‍ക്ക്‌ – തോമസ്‌ ജോണ്‍ വാരികാട്ട്‌ : 07949706499, സിറിയക്‌ സ്‌റ്റീഫന്‍ കിഴക്കേപ്പുറത്ത്‌: 07988708230.
 
തോമസ്‌ ജോണ്‍ വാരികാട്ട്‌
 
 
 
 
 
 
 
Comments