ലിവിങ്‌സ്‌റ്റണ്‍: ഇംഗ്ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിരിക്കുന്നതിലൂടെ വിശുദ്ധമായി തീര്‍ന്ന ലിവിങ്‌സ്‌റ്റണ്‍ അല്‍ഫോന്‍സാ സെന്ററില്‍ ജൂലൈ 17 മുതല്‍ 26 വരെ അല്‍ഫോന്‍സാ തിരുനാള്‍ ആഘോഷിക്കുന്നു. ജൂലൈ 17ന് വൈകുന്നേരം അഞ്ചിന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേന, വിശുദ്ധ കുര്‍ബാന എന്നിവയോടു കൂടി ആഘോഷപരമായ തിരുനാള്‍ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം, പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും. കേരളത്തില്‍ നിന്നുള്ള അഭിവന്ദ്യ പിതാക്കന്മാര്‍ ആഘോഷപരിപാടികളില്‍ കാര്‍മികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിവിങ്‌സ്‌റ്റണ്‍ അല്‍ഫോന്‍സാ സെന്ററിലേക്ക് തീര്‍ഥാടനവും സംഘടിപ്പിച്ചിട്ടുള്ളതായി ആഘോഷകമ്മിറ്റി അറിയിച്ചു. ഷൈമോന്‍ തോട്ടുങ്കല്‍ |