ചിക്കാഗോ: ബാബു ചാഴികാടന് ഫൌണ്ടേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമപ്രതിഭാ പുരസ്കാരം മലയാളംപത്രം എഡിറ്റര്‍ ടാജ് മാത്യുവിന് നവംബര്‍ 28-ാം തീയതി ഞായറാഴ്ച സമ്മാനിക്കും. ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ബാബു ചാഴികാടന് ഫൌണ്ടേഷന് പ്രസിഡന്റ് ജോസ് കണിയാലിയുടെ അദ്ധ്യക്ഷതയില്‍ എല്മസ്റിലുള്ള മാറിയറ്റ് സ്പ്രിംഗ്ഹില്‍ സൂട്ട്ഹില്ട്ടനില് (410 W. LAKE STREET) ചേരുന്ന സമ്മേളനത്തില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് മാധ്യമപ്രതിഭാപുരസ്കാരം സമ്മാനിക്കുന്നത്.
ചിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക, സാമുദായിക, മാധ്യമ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും. ആയിരം ഡോളര്‍ സമ്മാനത്തുകയും പ്രശംസാപത്രവും അടങ്ങിയതാണ് ബാബു ചാഴികാടന് ഫൌണ്ടേഷന്റെ മാധ്യമ പ്രതിഭാ പുരസ്കാരം. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോസ് കണിയാലി പ്രസ്താവിച്ചു. പ്രമുഖ വ്യവസായിയായ സണ്ണി ഇണ്ടിക്കുഴിയാണ് മാധ്യമപ്രതിഭാ പുരസ്കാരത്തിന്റെ സ്പോണ്സര്. ഫൌണ്ടേഷന് പ്രസിഡന്റ് ജോസ് കണിയാലി, ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം, ട്രഷറര്‍ ജോയി നെടിയകാലായില്‍, ജോ.സെക്രട്ടറി ചാക്കോ മറ്റത്തിപ്പറമ്പില്‍, ബോര്‍ഡ് അംഗങ്ങളായ ജോര്‍ജ് നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, അഡ്വ. ജിനോ കോതാലടി, അഡ്വ. സാജു കണ്ണമ്പള്ളി എന്നിവര്‍ മാധ്യമ പ്രതിഭാപുരസ്കാര സമ്മേളനത്തിന് നേതൃത്വം നല്‍കും. ജോര്‍ജ് തോട്ടപ്പുറം |