വൂസ്റ്റര്‍: മാള്‍വന്‍ മലനിരകളെ തഴുകി കടന്നുപോയ കുളിര്‍കാറ്റിനെപ്പോലും ആവശേഭരിതമാക്കി എട്ടാമത് യുകെ ക്‌നാനായ സംഗമത്തിന് തിരശീല വീണു. ജോര്‍ജ് ബെര്‍ണാഡ്‌ഷായും ബാരി ജാക്‌സണും ചേര്‍ന്ന് 1929–ല്‍ തുടങ്ങി വച്ച മാല്‍വണ്‍ ഫെസ്റ്റിവലിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ചിരപരിചിതമല്ലാത്ത മലയാളി ആഘോഷം കൂടി നടത്തി മാല്‍വണ്‍ ചരിത്രത്തില്‍ സ്ഥാനം നേടുന്നു.
ക്രൈസ്‌തവ സാഹോദര്യത്തിന്റേയും പാരമ്പര്യത്തിനിമയുടെയും ശംഖനാദം മുഴക്കി, കേരളത്തിലെ ഒരു കൊച്ചു രൂപതയില്‍ നിന്നു ഇംഗ്ലണ്‌ടിലേക്ക് കുടിയേറി പൂര്‍വികമായി പകര്‍ന്നു കിട്ടിയ കൂട്ടായ്‌മയുടേയും ഒത്തൊരുമയുടേയും പുത്തന്‍ മാതൃക ഇംഗ്ലണ്‌ടിലെ കുടിയേറ്റ മലയാളികളുടെ ചരിത്രത്തിലേക്ക് ഇടം നേടിയെടുത്തു. ഉഴവൂര്‍ പള്ളിയിലെ കല്ലിട്ട പെരുന്നാളും കല്ലറപള്ളിയിലെ തോമാശ്ലീഹാ തിരുനാളും നീണ്‌ടൂരിലെ മിഖായേല്‍ പുണ്യവാളന്റെ തിരുന്നാളും തിരുഹൃദയക്കുന്നിലേയും അറുനൂറ്റിമംഗലത്തെയുമൊക്കെ തിരുനാളിന് കണ്‌ടുമുട്ടിയിരുന്ന കൂട്ടുകാരേയും സുഹൃത്തുക്കളേയുമൊക്കെ പ്രവാസ ജീവിതത്തില്‍ കണ്‌ടുമുട്ടുവാനും സൌഹൃദം പങ്കുവയ്ക്കാനും സംഗമം വേദിയായി. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും സ്വന്തം സമുദായത്തോടും തനതായ പാരമ്പര്യങ്ങളോടും എപ്പോഴും അമിതാവേശത്തോടെ സമീപിക്കുന്ന ക്‌നാനായ പാരമ്പര്യം മറുനാട്ടിലും ഒട്ടും കുറവല്ല എന്നു തെളിയിക്കുന്ന രീതിയിലായിരുന്നു ഓരോ യൂണിറ്റിന്റെയും പങ്കാളിത്തം. വെട്ടത്തു മന്നനും ചേരമാന്‍ പെരുമാളും സഹോദരന്‍ രാമവര്‍മ തമ്പുരാനും കല്‍പ്പിച്ചു നല്‍കിയ 72 സ്ഥാനങ്ങള്‍ സ്വീകരിച്ച ക്‌നായി തൊമ്മന്റെ സന്തതി പരമ്പരകള്‍ ഉദയംപേരൂരും കടുത്തുരുത്തിയും കോട്ടയവും കല്ലിശേരിയും വിട്ട് സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലും ഇപ്പോള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു.
മൂന്നു വര്‍ഷം മുമ്പ് ലിവര്‍പൂളില്‍ അതിവിപുലമായി റജി പാറക്കന്റേയും, ഷാജി വരാക്കുടിയുടേയും സിറില്‍ കൈതവേലിയുടേയും നേതൃത്വത്തില്‍ നാട്ടില്‍ നിന്ന് വിശിഷ്‌ടാതിഥികളേയും അഭിവന്ദ്യപിതാക്കന്മാരേയും ഒക്കെ എത്തിച്ച് നടത്തിയ കണ്‍വന്‍ഷന്റെ ഉജ്വലവിജയത്തിന് ശേഷം,സിറിള്‍ പടപുര , എബി ജോസഫ് നെടുവാംപുഴ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘാടക സമിതി നടത്തിയ രണ്‌ട് കണ്‍വന്‍ഷനുകളിലും ജനപങ്കാളിത്തം കൂടി വന്നു എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ പൂര്‍വപിതാവായ ക്‌നായി തൊമ്മന്റെ സാദൃശ്യങ്ങളായി ഏതാണ്‌ട് പത്തില്‍പരം യൂണിറ്റുകളില്‍ നിന്ന് എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ യൂണിറ്റ് അവതരിപ്പിച്ച സ്വാഗത സംഗീത ശില്‌പവും ന്യൂകാസില്‍ യൂണിറ്റിന്റേയും പോര്‍ട്ട്‌സ്‌മൌത്ത് യൂണിറ്റിന്റേയും ചെണ്‌ടമേളവും മുത്തുക്കുടകളും അഭിവന്ദ്യപിതാക്കന്മാരുടെ സാന്നിധ്യവും എണ്‍പതുകളിലെ കേരള സഭായിലെ അത്മായ നേതാക്കന്മാരിലെ ശ്രദ്ധേയനായിരുന്ന പ്രാസംഗികനായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉജ്വല പ്രഭാഷണവും ഒക്കെ ചേര്‍ന്ന് ക്‌നാനായ സംഗമം–09 ചരിത്രമാക്കുകയായിരുന്നു. സഖറിയ പുത്തന്‍കളം &,ഷൈമോന്‍ തോട്ടുങ്കല്‍
|