മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിന്‌ റോമില്‍ഇടവക രൂപീകരിച്ചു

posted May 26, 2009, 2:42 PM by Anil Mattathikunnel

റോം: യൂറോപ്പിലെ വിവിധ ക്‌നാനായ ഇടവകകളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി റോമിലെത്തിയ ക്‌നാനായ അതി ഭദ്രാസനത്തിന്റെ കല്ലിശേരി മേഖലാ അധിപന്‍ അഭി.കുറിയാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തയയ്ക്ക്‌ റോമിലെ സുറിയാനി കനാനായ സമുദായ അംഗങ്ങള്‍റോസ്‌മിനി കാതളിക്ക്‌ ഹൌസില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന മദ്ധ്യേ മെതാപ്പോലീത്ത പുതിയ ഇടവകയുടെ പ്രഖ്യാപനവും സെന്റ്‌ ഇഗ്നേഷ്യസ്‌ സിറിയന്‍ കനാനായ ചര്‍ച്ച്‌ എന്ന നാമകരണവും നടത്തി.

ഫാ.ഡോ.തോമസ്‌ മണിമല വികാരിയായും, സാബു പെരുംമ്പിള്ളികുന്നേല്‍ സെക്രട്ടറിയായും, ടിന്റോ കൈതോലില്‍ ട്രസ്റ്റിയായും ചുമതലയേറ്റു. പുതിയ ഇടവകയുടെ രൂപീകരണവേളയില്‍ ഡീക്കന്‍ പ്രിന്‍സ്‌ പൌലോസ്‌ (റോം), ഇറ്റലിയിലെ ട്രെവീസോ സെന്റ്‌ മേരീസ്‌ കനാനായ ഇടവകയുടെ ട്രസ്റ്റി സന്തോഷ്‌ പുളിവേലിലും, അസോസിയേഷന്‍ മെമ്പര്‍ സന്തോഷ്‌ കല്ലോത്തും സന്നിഹിതരായിരുന്നു.
കൂടുതല്‍വിവരങ്ങള്‍ക്ക്‌: 00392295444806, 0039774572908.

ബിജോയ്‌ സഖറിയ മാലത്തുശേരി

Comments