മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ പുതുവത്സരാഘോഷം നടത്തി

posted Jan 21, 2011, 1:56 AM by Knanaya Voice
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി റേഡിയോ ഗ്രാഫേഴ്സ് അസോസിയേഷന്‍ (എം.ആര്‍.എ)യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 15-ം തീയതി സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ്ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക് എം.ആര്‍.എ. പ്രസിഡന്റ് ജോസഫ് വിരുത്തിക്കുളങ്ങര നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. എം.ആര്‍.എ.യുടെ പ്രഥമ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, പുതിയ ഭരണസമിതിയുടെ പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, ലോറാ വാസ്ക്കസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ട്രഷറര്‍ സജി തേക്കുംകാട്ടില്‍ സ്വാഗതവും സെക്രട്ടറി ജിത്തേഷ് ചുങ്കത്ത് കൃതജ്ഞതയും പറഞ്ഞു. വിവിധങ്ങളായ കലാപരിപാടികള്‍ക്ക് ചാക്കോ മറ്റത്തിപറമ്പില്‍, ജിജി കുന്നത്തുകിഴക്കേതില്‍, ജോസ്മി ഇടുക്കുതറ എന്നിവര്‍ നേതൃത്വം നല്‍കി. സജി തേക്കുംകാട്ടില്‍, ജിത്തേഷ് ചുങ്കത്ത്, വിവിന്‍ ജോര്‍ജ്, ജോജോ ഫിലിപ്പ്, സോണി പോള്‍, തോമസ് ഫിലിപ്പ് എന്നിവര്‍ എം.ആര്‍.എ. അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹരായി. എം.ആര്‍.എ.യുടെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടത്തപ്പെട്ടു.
ജോര്‍ജ് തോട്ടപ്പുറം
Comments