മാഞ്ചസ്‌റ്റര്‍ ക്‌നാനായ പള്ളിയില്‍ കുടുംബമേള

posted Sep 17, 2009, 7:34 AM by Saju Kannampally

മാഞ്ചസ്‌റ്റര്‍: സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ പള്ളിയില്‍ ഇടവകദിനവും കുടുംബമേളയും ഒക്‌ടോബര്‍ മൂന്നിന്‌ നടക്കും. ശനിയാഴ്‌ച രാവിലെ 8.30ന്‌ ഫാ. സജി ഏബ്രഹാം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10.30ന്‌ ബ്രിസ്‌റ്റള്‍ മാര്‍ത്തോമാ പള്ളി വികാരി റവ. ഏബ്രഹാം മാത്യു ``ആധുനിക ലോകത്തില്‍ കുടുംബജീവിതത്തിന്റെ പ്രസക്‌തി എന്ന വിഷയത്തില്‍ ക്ലാസ്‌ എടുക്കും. തുടര്‍ന്ന സ്‌നേഹ വിരുന്ന്‌, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, വിവിധ കലാപരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും.

വിശദവിവരങ്ങള്‍ക്ക്‌ ട്രസ്‌റ്റി സജീവ്‌ പുന്നൂസ്‌ 01612485166, സെക്രട്ടറി ജോസഫ്‌ ഇടിക്കുള 01612785106 എന്നിവരെ ബന്ധപ്പെടണമെന്ന്‌ വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്ത്‌ അറിയിച്ചു.
 
 
Comments