മാഞ്ചസ്‌റ്ററില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌ സ്‌ഥാപിക്കുന്നു

posted Jul 1, 2009, 8:49 PM by Saju Kannampally
 
 
മാഞ്ചസ്‌റ്റര്‍: മാഞ്ചസ്‌റ്ററിലെ ക്രൈസ്‌തവ സമുദായ അംഗങ്ങളുടെ ആത്മീയജീവിതത്തിന്‌ സഹനദാസിയുടെ സ്വര്‍ഗീയ മാധ്യസ്‌ഥത്തോടൊപ്പം തിരുശേഷിപ്പും സ്‌ഥാപിതമാവുന്നു. വിഥിന്‍ഷാ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിന്‌ ഇത്‌ ധന്യനിമിഷം. ജൂലൈ നാലിന്‌ ദുഖ്‌റോനാ തിരുനാളിനോടനുബന്ധിച്ച്‌ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ഷ്രൂസ്‌ബറി രൂപതാധ്യക്ഷന്‌ വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌ കൈമാറും. നേരത്തെ ലിവിങ്‌സ്‌റ്റണിലും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌ സ്‌ഥാപിച്ചിരുന്നു.

സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ ആത്മീയനേതൃത്വത്തിന്റെ ശ്രമഫലമായാണ്‌ ഈ ഭാഗ്യം മാഞ്ചസ്‌സ്‌റ്ററിനു ലഭിക്കുന്നത്‌.

 

 
 
ഷൈമോന്‍ തോട്ടുങ്കല്‍  

Comments