മാഞ്ചസ്റ്റര്‍: സെന്റ് ജോര്‍ജ് ക്നാനായ പള്ളിയിലെ ഇടവകദിനവും, ഓണാഘോഷവും, കുടുംബമേളയും, കാലംചെയ്ത കിഴക്കിന്റെ വലിയ മെത്രാപ്പോലീത്താ ഏബ്രഹാം മോര് ക്ലിമ്മീസിന്റെ ഓര്‍മ്മദിനവും 3 ന് ശനിയാഴ്ച വിപുലമായി കൊണ്ടാടി. രാവിലെ 8.30 ന് ഫാ. ജേക്കബ് മണ്ണുംപുറം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. 10.30 ന് കുടുംബമേള റവ. ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് മണ്ണുംപുറം ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജോസഫ് ഇടിക്കുള സ്വാഗതവും ട്രസ്റ്റി സജീവ് പുന്നൂസ് നന്ദിയും പറഞ്ഞു. ``ആധുനിക ലോകത്തില്‍ കുടുംബജീവിതത്തിന്റെ പ്രസക്തി` എന്ന വിഷയത്തില്‍ റവ. ഏബ്രഹാം മാത്യു ക്ലാസ്സെടുത്തു. പിന്നീട് ഓണസദ്യയും നടത്തി. തിരുവാതിരകളി, ഡാന്‍സ് ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടന്നു. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ട്രോഫികളും നല്കി. സമ്മേളനത്തില്‍ മുതിര്‍ന്ന പൌര?ാരെ ആദരിച്ചു. സണ്ഡേസ്കൂള് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സമ്മാനം നല്കി. ആദ്യഫലലേലവും നടന്നു. പരിപാടികള്‍ക്ക് ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്കി. ഫാ. സജി ഏബ്രഹാം കൊച്ചേട്ട് (വികാരി) |