മാഞ്ചസ്റ്ററില്‍ കെസിവൈഎല്‍ സെമിനാര്‍ നടത്തി

posted Dec 10, 2009, 10:20 AM by Anil Mattathikunnel
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ കെസിവൈഎല്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ വളരെ ശ്രദ്ധേയമായി. സെന്റ്‌ ആന്റണീസ്‌ സ്‌കൂളില്‍ നടത്തിയ സെമിനാറില്‍ മുപ്പതില്‍പ്പരം അംഗങ്ങള്‍ പങ്കെടുത്തു. ഫാ.സജി മലയില്‍പുത്തന്‍പുരയിലിന്റെ അനുഗ്രഹ പ്രഭാഷണത്തോടെയാണ്‌ സെമിനാര്‍ ആരംഭിച്ചത്‌.

രണ്‌ടു ഗ്രൂപ്പുകളായി തിരിഞ്ഞ്‌ നടത്തിയ സംവാദവും ഏറെ പ്രശംസ പിടിച്ചു പറ്റി. ബെസ്റ്റ്‌ ഡിബേറ്റര്‍ ആയി ജൂലി ജോസിനെ തെരഞ്ഞെടുത്തു. ഉച്ചകഴിഞ്ഞ്‌ ബ്രെയിന്‍ സ്റ്റോമിംഗ്‌ എക്‌സര്‍സൈസിനു ശേഷം നടന്ന ക്‌നാനായ ക്വിസ്‌ ഏറെ പുതുമ നിറഞ്ഞതായിരുന്നു. രേഷ്‌മാ ഷാജിയുടെ നേതൃത്വത്തിലുളഅള ടീം ഒന്നാം സമ്മാനവും ആയൂഷ്‌ തങ്കച്ചന്റെ നേതൃത്വത്തിലുള്ള ടീം രണ്‌ടാം സ്ഥാനവും നേടി. 19ന്‌ നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷവേളയില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുമെന്ന്‌ എംകെസിഎ പ്രസിഡന്റ്‌ ബേബി കുര്യന്‍ അറിയിച്ചു.

തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ ജൂലി ജോസ്‌– പ്രസിഡന്റ്‌, ആയുഷ്‌ തങ്കച്ചന്‍– വൈസ്‌ പ്രസിഡന്റ്‌, സ്റ്റീവ്‌ സിറില്‍– സെക്രട്ടറി, നിമിഷ ബേബി– ട്രഷറര്‍, ജുബില്‍ ജോസ്‌, ഷാലു ജോസ്‌– കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.സെമിനാറിന്‌ റ്റെസി ജോസ്‌, ഡാനിഷ്‌ ജോര്‍ജ്‌, സണ്ണി ഏബ്രഹാം, വിജു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
ഷൈമോന്‍ തോട്ടുങ്കല്‍
Comments