മാഞ്ചസ്‌റ്റര്‍: സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും, ബൈബിള്‍ കണ്‍വന്‍ഷനും നടത്തപ്പെടുന്നതാണെന്ന് ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ അറിയിച്ചു. തിരുനാളിനു മുന്നോടിയായി ഒക്ടോബര്‍ 22 മുതല്‍ 30 വരെ വൈകുന്നേരം ആറിന് ദിവ്യബലി, ജപമാല, നൊവേന, വാഴ്‌വ് എന്നിവ ഉണ്ടായിരിക്കും. ഒകോടോബര്‍ 31 നു വൈകുന്നേരം ആറിന് ലദീഞ്ഞ് – ഫാ.മാത്യു. തുടര്‍ന്നു നടക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ.റാഫേല്‍ എസ്.ജെ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.സിറിള്‍ എസ്.ഡി.ബി സന്ദേശം നല്‍കും. പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ് – ഫാ.തോമസ് കളപ്പുര. കരിമരുന്ന കലാപ്രകടനം, സ്‌നേഹവിരുന്ന എന്നിവയോടെ തിരുനാള്‍ സമാപിക്കും. നവംബര്‍ 13 മുതല്‍ 15 വരെ തീയതികളിലാണ് ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ ആന്‍ഡ് സെഹിയോന്‍ ടീം ധ്യാനം നയിക്കും. 13 നു വൈകുന്നരം 5 മുതല്‍ 9 വരെയും, 14, 15 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം ആറു വരെയുമായിരിക്കും ധ്യാനം നടത്തപ്പെടുക. Convention Venue – St Anthony’s R C Primary School, Wythenshawe, Manchester, M22 ONT.
|