മണികിലുക്കം 2010 ഓസ്ട്രേലിയായില്‍

posted Oct 8, 2010, 3:21 AM by Knanaya Voice

മെല്‍ബണ്‍: ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയാ പ്രോവിസസ്സിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സിനിമാതാരം കലാഭവന്‍ മണി നയിക്കുന്ന മെഗാഷോ നവംബര്‍ മാസം 12,13,14 തീയതികളില്‍ ഓസ്ട്രേലിയായില്‍ നടക്കുന്നു.കേരളത്തിലെ കിഡ്നി ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക എന്നുളളതാണ് ഈ മെഗാഷോയിലൂടെ ഗ്ളോബല്‍ മലയാളി കൊണ്‍സില്‍ ഉദ്ദേശിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍മാരായ ബിറ്റു തോമസ്സും, സജി തൈപ്പറമ്പിലും അറിയിച്ചു. നവംബര്‍ 14 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മെല്‍ബണിലെ കീസ്സ്ബ്രോ സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തില്‍ ആണ് മെഗാഷോ നടക്കുന്നത്. കലാഭവന്‍ മണിയെ യൂടാതെ പ്രശസ്ത സിനിമാതാരം നിത്യാദാസ്സിന്റെ ഡാന്‍സ്, ഐഡിയാ സ്റാര്‍ സിംഗര്‍ സോമദാസിന്റെയും മനീഷായുടെയും ഗാനമേള, കോമഡിരംഗത്തെ പ്രശസ്തരായ സിനിമ-സിരിയല്‍ താരങ്ങളായ ജാഫര്‍ ഇടുക്കി,മനോജ് ഗിന്നസ്സ്,സിനിമാല ധര്‍മ്ജന്‍ എന്നിവരുടെ കോമഡി ഘോ എന്നിവ ഉള്‍പ്പെടുത്തിയിരികികുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും ജോര്‍ജ് എബ്രഹാം 0403284902,ഗിരീഷ് നായര്‍ 0423322914,ബിറ്റു തോമസ്സ്-0432838690,ജോസ് എം.ജോര്‍ജ്0401955965,അലക്സ് കുന്നത്ത് 0402567431.

റെജിപാറയ്ക്കല്‍
Comments