മാഞ്ഞൂര്‍ സംഗമം ഷിക്കാഗോയില്‍ ഉജ്വലമായി

posted Aug 22, 2010, 8:55 PM by Knanaya Voice   [ updated Aug 25, 2010, 2:50 AM ]
 
കോട്ടയം ജില്ലയിലെ,മാഞ്ഞൂര്‍ ചാമക്കാല, കുറുമുളളൂര്‍ ഭാഗത്തു നിന്നും ഉളള ഏകദേശം ഇരുന്നൂറോളം പേര്‍ പങ്കെടുത്ത മാഞ്ഞൂരിന്റെ പ്രഥമ സംഗമം അവിസ്മരണീയമായി.ആഗസ്റ് 21-ന് ശനിയാഴ്ച സ്കോക്കിലെ ഡൊണാള്‍ഡ് ലയണ്‍ പാര്‍ക്കില്‍ അരങ്ങേറിയ മാഞ്ഞൂര്‍ സംഗമം റിട്ടയര്‍ഡ് എ.എസ്.ഐ. ശ്രീ.ജോസഫ് പാറേട്ട് ഉദ്ഘാടനം ചെയ്തു.  തുടര്‍ന്ന് ജയിന്‍ മാക്കില്‍ സ്വാഗതവും,സാബു കട്ടപ്പുറം,ബിനു പൂത്തറയില്‍,സാബു നടുവീട്ടില്‍,ജമ്പിച്ചന്‍ ചെമ്മാച്ചേന്‍ ജോസ് ഐക്കരപറമ്പില്‍,ജോബിപണയപറമ്പില്‍ എന്നിവര്‍ ആശംസാപ്രസംഗവും നടത്തി.കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും വേണ്ടി നടത്തിയ കായിക മത്സരങ്ങളില്‍,ഏവരും ആവേശകരമായി പങ്കെടുത്തു. വാശിയേറിയ വോളിബോള്‍ മത്സരത്തില്‍,സിറിള്‍ കട്ടപ്പുറത്തിന്റെ നേതൃത്വത്തിലുളള മാഞ്ഞൂര്‍ സികേസേര്‍സ് വിജയ കിരീടമണിഞ്ഞു. കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് കാഷ് പ്രൈസുകള്‍,വിവിധ വ്യക്തികള്‍ സമ്മാനിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ നാട്ടുകാര്‍ പരസ്പരം പരിചയം പുതുക്കുകയും,ഗൃഹാതുര സ്മരണകള്‍ പങ്കു വയ്ക്കുകയും ചെയ്തപ്പോള്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഇളം തലമുറയ്ക്ക്,അവരുടെ മാതാപിതാക്കളുടെ ജന്മനാടിനെക്കുറിച്ച് കൂടുതല്‍ അറിയാനും പൈതൃക സംസ്കാരത്തെ മനസ്സിലാക്കാനും കൂടിയുളള അവസരമായിരുന്നു. ആദ്യ സംഗമത്തിന്റെ ആവേശം ഏറ്റുവാങ്ങിയ ഏവരും ഇനിയും ഇതുപോലുളള കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാനും,ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുമായി ശ്രി.സാബു കട്ടപ്പുറത്തിന്റെ നേതൃത്വത്തില്‍,ഒരു കമ്മറ്റിയെ തെരെഞ്ഞെടുത്തു അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ സംഗമത്തിന് ചുക്കാന്‍ പിടിച്ചത് സാബു കട്ടപ്പുറം,ഷാജി പഴുപറമ്പില്‍,ജോബ് മാക്കില്‍,സ്റിള്‍ കട്ടപ്പുറം,ജോസ് കല്ലിടുക്കില്‍,ജോസ് ഐക്കരപറമ്പില്‍,ഹരിദാസ് കോതനല്ലൂര്‍ എന്നിവരായിരുന്നു.
 
 
ജോബ്‌ മാക്കില്‍
Comments