മാര്‍ ഏബ്രഹാം വിരുത്തിക്കുളങ്ങര യൂറോപ്പ്‌ സന്ദര്‍ശിക്കുന്നു

posted Aug 13, 2009, 10:49 PM by Saju Kannampally

 കൊളോണ്‍: ജീസസ്‌ യൂത്ത്‌ എപ്പിസ്‌കോപ്പല്‍ അഡ്വൈസറും നാഗ്‌പ്പൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങര യൂറോപ്യന്‍ പര്യടനത്തിനായി എത്തുന്നു. ഓഗസ്റ്റ്‌ പതിമൂന്നിന്‌ യു.കെയിലെത്തുന്ന പിതാവിനെ ഫാ.സെബാസ്റ്റ്യന്‍ അരീക്കാടും ജീസസ്‌ യൂത്ത്‌ ഭാരവാഹികളും ചേര്‍ന്ന്‌ സ്വീകരിക്കും.

അന്നേ ദിവസം യുകെയിലെ വെയില്‍സില്‍ നടക്കുന്ന ജീസസ്‌ യൂത്ത്‌ നാഷണല്‍ കോണ്‍ഫ്രന്‍സ്‌ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്നുള്ള രണ്‌ടുദിവസം ലണ്‌ടനിലെ അനൌദ്യോഗിക ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം 16 ന്‌ ജര്‍മനിയിലെ കൊളോണിലെത്തും. ഓഗസ്റ്റ്‌ 21 ന്‌ ജര്‍മനിയില്‍ നിന്ന്‌ ലണ്‌ടനില്‍ തിരിച്ചെത്തുന്ന പിതാവ്‌ ഓഗസ്റ്റ്‌ 22 ന്‌ വൂസ്റ്ററിലെ മാന്‍വെണ്‍ഹില്ലിലെ ത്രീ കൌണ്‌ടീസ്‌ ഷോ ഗ്രൌണ്‌ടില്‍ നടക്കുന്ന യു.കെ.ക്‌നാനായ സംഗമം ഉദ്‌ഘാടനം ചെയ്യും.

ഓഗസ്റ്റ്‌ 23 ന്‌ മാഞ്ചസ്റ്ററിലെ ഫോറം ലെഷ്വര്‍ സെന്ററില്‍ അരങ്ങേറുന്ന ജീസസ്‌ യൂത്തിന്റെ മ്യൂസിക്‌ മിനിസ്‌ട്രി വിഭാഗമായ റെക്‌സ്‌ബാന്റ്‌ ലൈവ്‌ ഷോ ഉദ്‌ഘാടനം ചെയ്യും. ഓഗസ്റ്റ്‌ 24 ന്‌ ലിവര്‍പൂള്‍ സന്ദര്‍ശിക്കുന്ന പിതാവ്‌ 26 ന്‌ റോമിലേയ്ക്കു യാത്രയാവും.

 

ബേബി ചാലായില്‍

Comments