മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നു

posted May 10, 2009, 7:53 PM by Anil Mattathikunnel   [ updated May 10, 2009, 8:01 PM ]

ബര്‍മിങ്ഹാം: ക്‌നാനായ അതിഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തായും കല്ലിശ്ശേരി മേഖലയുടെ ചുമതലയുമുള്ള കുറിയാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മെയ് 30 മുതല്‍ ജൂണ്‍ 20 വരെ ഇംഗ്ലണ്ടിലെ വിവിധ ഇടവകകളില്‍ സന്ദര്‍ശനം നടത്തും. മെയ് 30ന് രാവിലെ 10.30ന് ലണ്ടനില്‍ എത്തുന്ന മെത്രാപ്പോലീത്തയെ വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും.

മെയ് 31ന് ബര്‍മിങ്ഹാം സെന്റ് സൈമണ്‍സ് ക്‌നാനായ പള്ളിയിലും ജൂണ്‍ ഏഴിന് മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയിലും ജൂണ്‍ 13ന് ശനിയാഴ്ച സൗത്ത് വെയില്‍സ് സെന്റ് ജോണ്‍സ് ക്‌നനായ പള്ളിയിലും 14ന് ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലും സന്ദര്‍ശനം നടത്തും.

ജൂണ്‍ 21-ലണ്ടന്‍ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍ ക്‌നാനായ ചര്‍ച്ചിലും സന്ദര്‍ശനം നടത്തുന്നുണ്ട്. വിശദവിരവങ്ങള്‍ക്ക്: ഫാദര്‍ ജോമോന്‍ പുന്നൂസ് 01379854278, ഫാദര്‍ സജി ഏബ്രഹാം-02920706773.
 
സാബു തടത്തില്‍
Comments