മാര്‍ ജോസഫ്‌ പണ്‌ടാരശ്ശേരില്‍ വിയന്ന സന്ദര്‍ശിച്ചു

posted Oct 10, 2009, 8:45 PM by Saju Kannampally

വിയന്ന: മാര്‍ ജോസഫ്‌ പണ്‌ടാരശ്ശേരില്‍ ഓസ്‌ട്രിയയിലെ വിയന്ന സന്ദര്‍ശിച്ചു. എകെസിസി പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. കമ്മിറ്റി അംഗങ്ങളുടെ കുടുംബാംഗങ്ങളോടൊത്ത്‌ പിതാവ്‌ സായാഹ്നം ചെലവഴിച്ചു.

സെപ്‌റ്റംബര്‍ 11 –നു സ്റ്റാഡ്‌റ്റ്‌ലൂ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. തോസ്‌ തണ്‌ടപ്പള്ളി (ഐസിസി ചാപ്ലെയിന്‍), റവ. ഫാ. ജോമോന്‍ ചേരോലിക്കല്‍ എംഎസ്‌എ ഫ്‌എസ്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കുര്‍ബാനയ്ക്കു ശേഷം ക്‌നാനായ സമൂഹത്തിന്റെ ഒത്തുചേരലും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗായി സാംകാരിക പരിപാടികള്‍ നടത്തി. ബിഷപ്പുമായി സംസാരിക്കാനും സമൂഹാംഗങ്ങള്‍ക്ക്‌ അവസരം ലഭിച്ചു.

ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റിയാണ്‌ (എകെസിസി) പരിപാടികള്‍ സംഘടിപ്പിച്ചത്‌. പ്രസിഡന്റ്‌ ഫെലിക്‌സ്‌ പുത്തന്‍പുരയില്‍, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌കുട്ടി പാതിപ്പള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വില്‍സണ്‍ പോളയ്ക്കല്‍ മുഖാമുഖം പരിപാടിയുടെ മോഡറേറ്ററായിരുന്നു. ജോസ്‌ പാലച്ചേരില്‍ കൃതജ്ഞത രേഖപ്പെടുത്തി.

 

Comments