റ്റാമ്പാ : ഒരു മാസത്തെ അമേരിക്കന്‍ പര്യടനത്തിനായി റ്റാമ്പാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നവംബര്‍ 2-ം തീയതി എത്തിച്ചേര്‍ന്ന കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് എയര്‍പോര്‍ട്ടില്‍ റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവാലയ കമ്മറ്റി അംഗങ്ങള്‍ ഉജ്ജ്വലമായ വരവേല്പ് നല്‍ക്. കോട്ടയം അതിരൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് നടപ്പാക്കുന്ന നിര്‍ധന കുട്ടികളെ പഠിപ്പിക്കുവാനുള്ള വിദ്യഭ്യാസ ഫണ്ടിലേയ്ക്ക് പണം സമാഹരിക്കുവാനാണ് മാര്‍ ജോസഫ് പണ്ടാരശ്ശേരി അമേരിക്ക സന്ദര്‍ശിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ അതിരൂപതയിലെ ആരുടേയും വിദ്യാഭ്യാസം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒരു വലിയ പദ്ധതി ആണിത്. കോട്ടയം രൂപതയുടെ വിദ്യാഭ്യാസ ഫണ്ടിലേയ്ക്ക് സഹായമെത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ നിങ്ങളുടെ പ്രാദേശിക ഇടവക വികാരി വഴിയോ സഹായമെത്തിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ബിന്‍സ് ചേത്തലില്‍ 813 458 3715 ജോസ്മോന്‍ തത്തംകുളം |