ബ്രിസ്‌റ്റോള്: ക്‌നാനായ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ ഗ്രീഗോറിയോസിനു ബ്രിസ്‌റ്റോള് സെന്റ് സ്‌റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍ ജൂണ്‍ 14 –നു സ്വീകരണം നല്‍കി.
ജീവിതത്തില് യേശുക്രിസ്‌തുവിനു പ്രഥമ സ്‌ഥാനം നല്‍കാന്‍ കഴിയണമെന്നു മെത്രാപ്പോലീത്ത തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ വികാരി ഫാ. സജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ട്രസ്‌റ്റി അപ്പു മണലിത്തറ, സെക്രട്ടറി ലാലു, ഷേബാ ബിലു എന്നിവര്‍ പ്രസംഗിച്ചു.
|