ബ്രൂക്ക്ലിന്‍,ക്വിന്‍സ്,ലോംഗ് ഐലന്റ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലിത്താ മാര്‍ മാത്യു മൂലക്കാട്ടിന് സെപ്റ്റംബര്‍ 5 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ക്രീഡ് മോര്‍ ചാപ്പലില്‍ വച്ച് ഹൃദായമായ സ്വീകരണം നല്‍കുന്നതാണ് തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ വച്ച് സെപ്റ്റംബര്‍ 5,6, തീയതികളിലായി നടക്കുന്ന രണ്ടു ദിവസത്തെ മിഷന്‍ ഡേ ആചരണങ്ങള്‍ അഭിവന്ദ്യ മെത്രാപ്പോലിത്താ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നതാണ്. സെപ്റ്റംബര്‍ 6 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന കുടുംബ നവീകരണ ക്ളാസ്സ് , പാലക്കാട്ട് സിയോണ്‍ ധ്യാന കേന്ദ്രത്തിലെ പ്രമൂഖ ധ്യാന ഗുരുവായ ഫാ.പീറ്റര്‍ വെട്ടിക്കാനക്കുടി നയിക്കുന്നതാണ്.തുടര്‍ന്ന് 4 മണിക്ക് ആന്തരീക-ശാരീരിക സൌഖ്യപ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.വൈകുന്നേരം 5 മണിക്ക് നടത്തുന്ന സ്നേഹവിരുന്നോടു കൂടി മിഷന്‍ ഡേ ആചരണത്തിന് സമാപനം കുറിക്കുന്നതാണ്.മിഷന്‍ ഡേ ആഘോഷ പരിപാടികള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് തറയ്ക്കല്‍,കൈക്കാരന്മാരായ ജെയിംസ് തോട്ടം,ആനി നെടും തുരുത്തില്‍ മിഷന്‍ ഭാരവാഹികളായ ജോസ് കോരക്കുടിലില്‍,സഞ്ജയ് കുഴിപറമ്പില്‍,സിറിള്‍ ഇലയ്ക്കാട്ട്, മിനി തോട്ടം,ഷിനോ മറ്റം,എബ്രഹാം പുല്ലാനപ്പളളില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. |