മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തയുടെ പിതാവിന്റെ നിര്യാണത്തില്‍ നോട്ടിംഹാം ക്‌നാനായ കാത്തലിക്‌ യൂണിറ്റ്‌ അനുശോചനം രേഖപ്പെടുത്തി.

posted Feb 22, 2010, 11:47 PM by Anil Mattathikunnel
യു.കെ.കെ.സി.എ. നോട്ടിംഹാം യൂണിറ്റ്‌, കോട്ടയം രൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ പിതാവിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ എല്ലാവരും ജോണ്‍സാറിനെ അനുസ്‌മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ ചേര്‍ന്ന യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌ മീറ്റിംഗില്‍ എന്‍.കെ.സി.എ.യുടെ ഒരു വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചു. യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും, യു.കെ.കെ.സി.എ. ഭാരവാഹികള്‍ക്ക്‌ സ്വീകരണവും ഈസ്റ്റര്‍ ആഘോഷവും ഏപ്രില്‍ 11–ാം തീയതി ഉച്ചകഴിഞ്ഞ്‌ നടത്തുവാന്‍ തീരുമാനിച്ചു. മധ്യവേനല്‍ അവധിക്കാലത്തോടനുബന്ധിച്ച്‌ ദ്വിദിന കുടുംബസമ്മേളനവും വിനോദയാത്രയും നടത്തുവാനും യോഗത്തില്‍ തീരുമാനം ഉണ്ടായി. ദ്വിദിന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറിയുടെ കൈയില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.
പ്രസിഡന്റ്‌ ജെംസ്‌ കാവനാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബേബി കുര്യാക്കോസ്‌, മാത്തുക്കുട്ടി ജോണ്‍ ആനകുത്തിക്കല്‍, ടേശി ഷാജി മാളിയേക്കല്‍, അഭിലാഷ്‌ അരോക്കുഴിയില്‍, സിബി മാക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
 
മാത്തുക്കുട്ടി ജോണ്‍ ആനകുത്തിക്കല്‍
Comments