അറ്റ്‌ലാന്റാ : നാല് ദിവസത്തെ സന്ദര്‍ശനത്തിന് അറ്റ്‌ലാന്റയിലെത്തിയ പണ്ടാരശേരി പിതാവിന് അറ്റ്‌ലാന്റയിലെ ക്‌നാനായ മക്കള്‍ സ്‌നേഹോഷ്മളമായ വരവേല്പ് നല്‍കുകയുണ്ടായി. ശതാബ്ദി വര്‍ഷം ആഘോഷത്തിന്റെ ഭാഗമായി, തനിമയില്‍ , ഒരുമയില്‍ , വിശ്വാസനിറവില്‍ എന്ന മുദ്രാവാക്യവുമായി ശതാബ്ദി ആഘോഷത്തിന്റെ തിരി തെളിച്ച് ഭവനസന്ദര്‍ശനവും കൂടാരയോഗ സമ്മേളനങ്ങളും പിതാവ് നടത്തുകയുണ്ടായി. 13 ാം തീയതി ശനിയാഴ്ച ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ദേവാലയത്തിലേക്ക് പിതാവിനെ ആനയിച്ചു. അറ്റ്‌ലാന്റ ഹോളി ഫാമിലി ദേവാലയത്തില്‍ പണ്ടാരശേരില്‍ പിതാവ് അറ്റ്‌ലാന്റയിലെ ഓരോ ക്‌നാനായ മക്കള്‍ക്കും വേണ്ടി ദിവ്യബലി അര്‍പ്പിച്ചു.സ്‌നേഹത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ദിവ്യബലിയില്‍ പിതാവ് നല്‍കുകയുണ്ടായി. ആദ്യമായി അറ്റ്‌ലാന്റയില്‍ എത്തിയ പിതാവ് ഹോളി ഫാമിലി ദേവാലയത്തിലെ കീഴ്‌വഴക്കം അനുസരിച്ച് ദേവാലയ അങ്കണത്തില്‍ ''ഒലിവ്'' മരം നടുകയുണ്ടായി. ദിവ്യബലിയെ തുടര്‍ന്ന് അസോസിയേഷനും സണ്ഡേ സ്‌കൂളും ഒരുമയോടുകൂടി പൊതുസമ്മേളനം നടത്തുകയുണ്ടായി. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയ ദശാബ്ദി സുവനീര്‍ തദവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. പ്രസിഡന്റ് ജോസഫ് ഇലക്കാട്ട്, സെക്രട്ടറി ഡൊമനിക് ചാക്കോനാല്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.എബി വടക്കേക്കര എന്നിവര്‍ സന്നിഹിതരായിരുന്നു. അതുപോലെ ദേവാലയത്തിനും അസോസിയേഷനും സംയുക്തമായി മാന്നാകുളത്തില്‍ റ്റോമി, ഷീല സ്‌പോണ്‍സര്‍ ചെയ്ത് സൈമണ്‍ ഇല്ലിക്കാട്ടില്‍ രൂപകന്ന ചെയ്ത പുതിയ വെബ്‌സൈറ്റായ ംംം.സിമിമ്യമരീാാൌിശ്യ.ില സ്വിച്ച് ഓണ്‍ കര്‍മ്മവും പിതാവ് നിര്‍വഹിക്കുകയുണ്ടായി. തുടര്‍ന്ന് മതബോധന വിദ്യാര്‍ത്ഥികളുടെ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. ബിജു തുരുത്തുമാലി, ജാക്‌സണ്‍ കുടിലില്‍, റീന വാച്ചാച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴി എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. |