മാര്‍ പണ്ടാരശ്ശേരിക്ക് ക്യൂന്‍സ് മിഷനില്‍ ഉജ്ജ്വല സ്വീകരണം

posted Nov 17, 2010, 3:00 AM by Knanaya Voice   [ updated Nov 19, 2010, 9:04 PM by Saju Kannampally ]

ന്യൂയോര്‍ക്ക് : അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ന്യൂയോര്‍ക്കിലെ ക്യൂന്‍സ് ലോങ് ഐലന്റ് വിഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കല്‍, സെക്രട്ടറി ജോസ് കോരക്കുട്ടി, കൈക്കാരന്മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പിതാവ് മിഷനിലെ വേദപാഠം പഠിക്കുന്ന കുട്ടികള്‍ക്ക് സമുദായത്തെക്കുറിച്ച് ബോധവല്‍ക്കണം നടത്തി. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. അതിരൂപതാ വിദ്യാഭ്യാസ നിധിയിലേയ്ക്ക് ഇടവകാംഗങ്ങള്‍ പിതാവിന് നേരിട്ട് പണം നല്‍കി. തുടര്‍ന്ന് പിതാവുമൊത്ത് ഇടവകാംഗങ്ങള്‍ സ്റാര്‍ ഹോട്ടലില്‍ സ്നേഹവിരുന്ന് നടത്തി.


സാബു ടി.
Comments