വത്തിക്കാന്‍സിറ്റി: വത്തിക്കാന്റെ ടിവി ചാനല്‍ സിറ്റിവി ഗൂഗിളിന്റെ യൂടൂബിലൂടെ ആവിഷ്‌ക്കരിച്ചതിന്റെ പിന്നാലെ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ബനഡിക്‌റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ ഇന്റര്‍നെറ്റ് യുഗത്തിലെ സാമൂഹ്യ കൂട്ടായ്‌മയായ ഫെയ്‌സ്‌ബുക്കിലും സാന്നിദ്ധ്യമറിയിക്കുന്നു. യുവാക്കള്‍ ഇന്റര്‍നെറ്റ് മേഖലകളില്‍ പ്രകടിപ്പിക്കുന്ന താല്‍പ്പര്യവും അതുവഴിയുണ്‌ടാക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും ക്രൈസ്‌തവ വിശ്വാസത്തിലൂടെ കൂട്ടിയിണക്കാനാണ് മാര്‍പ്പാപ്പാ ഫെയ്‌സ്‌ബുക്കില്‍ എത്തുന്നത്. മാര്‍പ്പാപ്പാ ഫെയ്‌സ്‌ബുക്കില്‍ എത്തുന്നതോടെ ആഗോള വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പായുമായി സംവേദിക്കാന്‍ ഇനിമേലില്‍ അവസരമുണ്‌ടാവും. വത്തിക്കാന്റെ യുട്യൂബിലെ പ്രവേശനം പരക്കെ സ്വാഗതം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഫെയ്‌സ്‌ബുക്കിന്റെ രംഗപ്രവേശം. ഇതിനായുള്ള www.pope2you.net എന്ന വെബ്‌സൈറ്റ് ഉടനെ ലോഞ്ച് ചെയ്യും. ഐഫോണ്‍ സൌകര്യവും ഇതില്‍ ലഭ്യമാണ് |