ലണ്ടന്‍: യു.കെ.യില്‍ ചതുര്‍ദിന സന്ദര്‍ശനം നടത്തുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗീക ചടങ്ങുകള്‍ ഗവണ്‍മെന്റ് സ്ഥിതീകരിച്ചു. സെപ്തംബര്‍ 16 മുതല്‍ 19 വരെ നടത്തുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനം ഗവണ്‍മെന്റും മത വിശ്വാസികളും ആകാംക്ഷാപൂര്‍വ്വമാണ് കാത്തിരിക്കുന്നത്. സെപ്തംബര്‍ 16 ന് യു.കെ.യില്‍ എത്തുന്ന വത്തിക്കാന്റെ രാഷ്ട്രതലവന് എലിസബത്ത് രാജ്ഞി ഗ്ളാസ്ഗോയിലെ ഹോളിറൂസ് കൊട്ടാരത്തില്‍ രാജ്യത്തിന്റെ ഔദ്യോഗീക സ്വീകരണം നല്‍കും പിറേറന്ന് ഗ്ളാസ്ഗോയില്‍ പൊതുവായി വിശുദ്ധകുര്‍ബ്ബാന സമര്‍പ്പിക്കും. ലണ്ടനില്‍ വെസ്റ് മിനിസ്റര്‍ ഹാളില്‍ പ്രഭാഷണം,സന്ധ്യാപ്രാര്‍ത്ഥന,വിദ്യാഭ്യാസ പരിപാടി, ലാബെത്ത് കൊട്ടാരത്തില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പുമായി കൂടികാഴ്ച എന്നിവയാണ് പ്രധാന പരിപാടികള്‍. 19 ന് രണ്ടര ലക്ഷത്തിലധികം തീര്‍ത്ഥാടകരും 4000 ത്തിലധികം മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കുന്ന പൊതു ചടങ്ങില്‍ കാര്‍ദിനാള്‍ ന്യുമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് കവന്‍ട്രി വിമാനത്താവളത്തിലാണ്. വിശദമായ പരിപാടികള്‍ ഒരു മാസത്തിനകം പ്രഖ്യാപിക്കുന്നതാണ്. *സഖറിയാ പുത്തന്‍കളം |