മാര്‍പാപ്പയുടെ ജന്മഗൃഹത്തിനു നേരെ ആക്രമണം

posted Apr 18, 2010, 7:15 AM by Anil Mattathikunnel   [ updated Apr 18, 2010, 7:20 AM ]
മ്യൂണിച്ച്: ബവേറിയന്‍ നഗരമായ മാര്‍ക്ക്റ്റ്ല്‍ അം ഇന്നിലുള്ള ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ ജന്മഗൃഹം ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ എണ്‍പത്തിമൂന്നാം ജന്മദിനത്തിനു മൂന്നു ദിവസം മുന്‍പാണു സംഭവം.

ബാല പീഡന ആരോപണങ്ങള്‍ക്കെതിരായ പ്രതിഷേധം സൂചിപ്പിക്കുന്ന ലഘുലേഖകളും അക്രമികള്‍ വീടിന്റെ ചുവരുകളില്‍ എഴുതിവച്ചിരുന്നു. എന്നാണ് എഴുതിയിരുന്നതെന്നു കൃത്യമായി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സാമൂഹ്യദ്രോഹി കളെന്നാണ് പോലീസ് ഭാഷ്യം. ആരെയും ഇതുവരെ അറസ്റുചെയ്തതായി റിപ്പോര്‍ട്ടുകളില്ല.

1927 ഏപ്രില്‍ 16 ന് ഇവിടെയാണ് ജോസഫ് റാറ്റ്സിംഗറായി ഇന്നത്തെ മാര്‍പാപ്പ ജനിച്ചത്. രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ജന്മഗൃഹം ആക്രമിക്കപ്പെടുന്നത്. 2006 സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശന സമയത്ത് ഇവിടേക്ക് നീലച്ചായം നിറച്ച ബലൂണുകള്‍ വലിച്ചെറിയപ്പെട്ടിരുന്നു.2005 മുതല്‍ ജന്മഗൃഹം മ്യൂസിയമാക്കിയിരിയ്ക്കയാണ്

Comments