ചിക്കാഗോ: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തില്‍ പ്രവാസ്സി കേരള കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ കാലഘട്ടങ്ങളില്‍ സീറോ മലബാര്‍ സഭയ്ക്ക് ധീരമായ അത്മീയ നേതൃത്വം നല്കിയ മാര്‍ വര്‍ക്കി വിതയത്തലിന്റെ വേര്‍പാട് കേരള ക്രൈസ്തവ സമൂഹത്തിന് ഒരു തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജയ്ബു കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. സണ്ണി വള്ളിക്കളം, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഷിബു അഗസ്റ്റിന്, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി. സജി പൂതൃക്കയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. |