സിങ്കപ്പൂര്‍: സീറോ-മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ഡിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ നിര്യാണത്തില്‍ സിങ്കപ്പൂര്‍ സീറോ മലബാര്‍ കാത്തലിക് അനുശോചിച്ചു. ഭാരത സഭയ്ക്ക് വിശിഷ്യാ കേരളത്തിലെ വിവിധ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, സഭാ അംഗങ്ങളുടെ ആദ്ധ്യത്മികവും, മാനസീകവും ഭൌതീകവുമായ വളര്‍ച്ചയ്ക്കുവേണ്ടിപരിശ്രമിക്കുകയും, വിദേശ രാജ്യങ്ങളില്‍ സഭാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ മുമ്പിട്ട് നില്‍ക്കുകയും ചെയ്ത അഭി. കാര്‍ഡിനാളിന് സിങ്കപ്പൂര്‍ സീറോ-മലബാര്‍ മക്കളുടെ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. മെട്രീസ് ഫിലിപ്പ് |