ചിക്കാഗോ: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാടില്‍ ഫോമാ ചിക്കാഗോ റീജിയണ്‍ അനുശോചിച്ചു. റീജിയണല്‍ പ്രസിഡന്റ് പീറ്റര്‍ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി, ബെന്നി വാച്ചാച്ചിറ, തമ്പി ചെമ്മേച്ചേല്‍, സൈമണ്‍ വാളാച്ചേരി തുടങ്ങിയവര്‍ അനുശോചന സന്ദേശം നല്‍കി. സീറോ മലബാര്‍ സഭയക്കും കേരള സമൂഹത്തിനും, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കും കര്‍ദ്ദിനാളിന്റെ വിയോഗം വിലയേറിയ നഷ്ടമാണെന്നും അനുശോചനയോഗം വിലയിരുത്തി. |