ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാടില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരള ക്രൈസ്തവ സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് അഭി. മാര്‍ വിതയത്തിലിന്റെ വേര്‍പാടിലൂടെ കത്തോലിക്ക സഭയ്ക്ക് ഉണ്ടായിരിക്കുന്നത് എന്ന് ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു.
ദിവംഗതനാ വിതയത്തില്‍ തിരുമേനിക്കുവേണ്ടി വി. കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഫാ. തോമസ് കൊച്ചുകരോട്ട് വി. കുര്‍ബാനയും, അനുശോചന സന്ദേശനവും നടത്തി. അഞ്ഞൂറില്‍പ്പരം ഇടവകാംഗങ്ങള്‍ പ്രസ്തുത പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇടവകയ്ക്കുവേണ്ടി പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കഴിക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, ജോയിസ് മറ്റത്തിക്കുന്നേല്‍, റോയി നെടുംചിറ എന്നിവര്‍ അനുശോചനം അറിയിച്ചു. സി. സേവ്യര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വി. കുര്‍ബാന പ്രാര്‍ത്ഥന, ശ്രുശ്രൂഷകള്‍ക്ക് ധാരാളം വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. സാജു കണ്ണമ്പള്ളി |