ഷിക്കാഗോ: സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മതാധ്യാപകര്‍ക്കുവേണ്ടി പ്രത്യേക പരിശീലന ക്ലാസ് നടത്തി. 450 പരം കുട്ടികളുള്ള മതപഠന ക്ലാസുകളില്‍ സജിവമായി പങ്കെടുക്കുന്ന 60 പരം അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‌കിയത്. സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് മഠത്തില്‍പറമ്പില്‍, മോണ്‍. എബ്രഹാം മുത്തോലത്ത്, ഫാ.മാത്യു ശാശ്ശേരില്‍, ജോണി തെക്കെപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ.ജോസ് ഇല്ലിക്കുന്നംപുറത്ത്, സി.ആര്‍.ഇ സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം കൊടുത്തു. ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ്, ട്രസ്റ്റിമാരായ പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, സാലി കിഴക്കേക്കുറ്റ് എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ക്കു വേണ്ട ക്രമികരണങ്ങള്‍ ചെയ്‌തു. റോയി നെടുംചിറ |