മയാമി: സെന്റ് ജൂഡ് ക്നാനായ ദേവാലയത്തില്‍ പിതൃദിനം സമുചിതമായി ആഘോഷിച്ചു. അതോടൊപ്പം ഗ്രാജുവേറ്റ് ചെയ്ത ക്നാനായ അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. ഫാ.ലൂക്ക് കളരിക്കലിന്റെ മുഖ്യകാര്‍മീകത്വത്തില്‍ നടന്ന വി.കുര്‍ബാനയില്‍ ഇടവക വികാരി ഫാ.സ്റീഫന്‍ വെട്ടുവേലി സഹ കാര്‍മീകനായിരുന്നു.
നാട്ടില്‍നിന്ന് പുതിയതായി കൊണ്ടുവന്ന വിശുദ്ധ യൂദാശ്ളീഹായുടെ തിരുരൂപത്തിന്റെ വെഞ്ചരിപ്പുകര്‍മ്മവും നടത്തി. മതബോധന ഡയറക്ടര്‍ ജോണി കക്കാല,അസോസിയേഷന്‍ പ്രസിഡണ്ട് റോബിന്‍ കല്ലിടാന്തിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. എബി തെക്കനാട് |