മോനിപ്പള്ളി സംഗമം മേയ്‌ 22 –ന്‌

posted Feb 16, 2010, 1:29 PM by Saju Kannampally

ബര്‍മിംഗ്‌ഹാം: കോട്ടയം ജില്ലയിലെ മോനിപ്പള്ളിയില്‍ നിന്ന്‌ ഇംഗ്ലണ്‌ടിലേക്ക്‌ കുടിയേറിയ മോനിപ്പള്ളി നിവാസികളുടെ സംഗമം മേയ്‌ 22ന്‌ സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍ഡില്‍ നടക്കും. ട്രെന്‍ഡ്‌ വേയിലിലുള്ള സെന്റ്‌ തേരേസാസ്‌ കാത്തലിക്‌ പ്രൈമറി സ്‌കൂള്‍ ഹാളില്‍ രാവിലെ പത്തു മുതലാണ്‌ പരിപാടികള്‍.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എല്ലാ മോനിപ്പള്ളിക്കാരേയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, ഗൃഹാതുരത്വമുണര്‍ത്തുന്ന കുടുംബസംഗമം തുടങ്ങി വിവിധപരിപാടികള്‍ സംഗമത്തോടനുബന്ധിച്ച്‌ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അനീഷ്‌ തോമസ്‌ തോട്ടപ്ലാക്കില്‍, ക്രിസ്റ്റി സെബാസ്റ്റ്യന്‍ അരഞ്ഞാണി എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ പ്രസിഡന്റ്‌ ഇ.എ.ജോസഫ്‌ ഇലവുങ്കല്‍ അറിയിച്ചു. ഫോണ്‍ 0790435829, 07984183286. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:  St.Theresa’s Catholic Primary School, Stone Road, Trent Vale, Stoke on Trent, ST4 6SP
റിപ്പോര്‍ട്ട്‌:ഷൈമോന്‍ തോട്ടുങ്കല്‍
 
Comments