ടൊറോന്റോ: ടൊറോന്റോയില്‍ വച്ച് നടന്ന മിസ് കേരള കാനഡ 2011-ലെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയും മിസ് ഫോട്ടോജെനിക്ക് ആയും മെറീന തെങ്ങനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കാനഡായിലെ ഒരുപാട് മലയാളി സുന്ദരികള്‍ പങ്കെടുത്ത മത്സരത്തിലാണ് മെറീന ഈ നേട്ടം കൈവരിച്ചത്. 30 വര്‍ഷമായി കാനഡയില്‍ സ്ഥിര താമസമാക്കിയ പുന്നത്തുറ ഇടവകാംഗമായ തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മൂത്ത മകളായ മെറീന ഇപ്പോള്‍ മൂന്നാംവര്‍ഷ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്. കെ. സി. വൈ. എല്‍. കാനഡാ പ്രസിഡന്റ് ലിന്‍ തെങ്ങനാട്ട്, സിന്ധ്യാ തെങ്ങനാട്ട് എന്നിവര്‍ സഹോദരിമാരാണ്. |