മിലാന്‍ : ഇറ്റലിയുടെ വാണിജ്യ തലസ്ഥാനവും ലോകത്തിന്റെ ഫാഷന്‍ നഗരവുമായ മിലാനില്‍ ക്നാനായ മക്കളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് പുതിയ യൂണിറ്റിന് തുടക്കം കുറിച്ചു. മിലാനിലെ സെന്റ് ലൂക്കാ ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഹ്ലാദവും അഭിമാനവും പകർന്ന ഈ ചടങ്ങ് നടന്നത്. മിലാനിലേക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടിയേറിയെത്തിയ ക്നാനായക്കാരുടെ വലിയ സ്വപ്നത്തിന് നിറച്ചാർത്തു പകർന്നുകൊണ്ട് ഒരു യൂണിറ്റ് രൂപീകരിക്കാന് ഇപ്പോള് കഴിഞ്ഞിരിക്കുന്നു. ക്നാനായ കാത്തലിക് അസോസിയേഷന് ഇറ്റലി (കെ.സി.എ.ഐ) യുടെ സ്പിരിച്വല് ഡയറക്ടര് ഫാ. ബിബി തറയിലിന്റെ കാർമികത്വത്തില് ദിവ്യബലി അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകള് തുടങ്ങിയത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില് ഫാ. ബിബി തറയില് അധ്യക്ഷനായിരുന്നു. ബിനീഷ് ജോസഫ് മണിമലപുറത്ത് സ്വാഗതം ആശംസിച്ചു. കെ.സി.എ.ഐ. പ്രസിഡന്റ് കുര്യാക്കോസ് (രാജു) മുണ്ടക്കൽപ്പറമ്പില് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മിലാനിലെ മലയാളി അസോസിയേഷനായ (ഐ.എന്.സി.എ.എം) പ്രസിഡന്റ് റ്റോമി കിഴക്കേപ്പറമ്പില് കെ.സി.എ.ഐ. ജനറല് സെക്രട്ടറി റ്റോമി പിള്ളവീട്ടില്, സോജന് പൂതയില്, സജി തോമസ് കുളങ്ങര എന്നിവര് ആശംസകള് അർപ്പിച്ചു. ലാലി കൂമ്പുക്കല് നന്ദി പറഞ്ഞു. ചടങ്ങില് കെ.സി.എ.ഐ. ജോയിന്റ് സെക്രട്ടറി പുന്നൂസ് പാലക്കാട്ട്, ട്രഷറര് സിബി കൊള്ളിയില് എന്നിവരും സന്നിഹിതരായിരുന്നു. പുതിയ യൂണിറ്റിനെ മുന്നോട്ട് നയിക്കുവാനുള്ള സാരഥികളെ ഫാ. ബിബി തറയിലിന്റെ നേതൃത്വത്തില് നടന്ന തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തി. റ്റോമി കൂമ്പുക്കല് -പ്രസിഡന്റ്, സജി തോമസ് കുളങ്ങര -വൈസ് പ്രസിന്റ്, ബിനിഷ് ജോസഫ് മണിമലപ്പുറത്ത് -ജനറല് സെക്രട്ടറി, ലാലി കൂമ്പുക്കല് – ജോയിന്റ് സെക്രട്ടറി, സുനില് തോമസ് പുത്തൻപറമ്പില് ട്രഷറര്, വിനോദ് കുര്യാക്കോസ് കുറുപ്പിനകത്ത്, ഷീൻസ് തോമസ്, സിനോ കൊച്ചുപുരയ്ക്കല്, സണ്ണി പാറശ്ശേരില് -എക്സിക്യൂട്ടീവ് മെമ്പേഴ്സ് എന്നിവരാണ് പുതിയ ഭാരവാഹികള്. സജി തോമസ് കുളങ്ങര |